കേരള വികസന പദ്ധതികള്‍ പ്രൊഫഷണല്‍ കണ്‍‌വെന്‍ഷനില്‍

Friday 16 March 2018 2:17 pm IST

കൊച്ചി: ഭാരതീയ ജനതാ പാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്‍വെന്‍ഷനില്‍ കേരള വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് അവഗണിക്കപ്പെടുകയാണ്. ഈ വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം നേടിയവരുടെ നേതൃത്തില്‍ ചര്‍ച്ച ചെയ്യും. 

മാര്‍ച്ച് 25ന് ആലുവ എഫ്ബിഒഎ ഹാളിലാണ് കണ്‍വെന്‍ഷന്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ഈ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ തയ്യാറായവരുടെ കൂട്ടായ്മയാണ് ഭാരതീയ എന്ന പേരിലുള്ള കണ്‍വെന്‍ഷന്‍. വികസന പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെമിനാറുകളുമുണ്ടാകും. സെമിനാറുകളില്‍ പങ്കെടുക്കാനും തുടര്‍ന്ന് പ്രവര്‍ത്തിക്കാനും താത്പര്യമുള്ളവര്‍ മാര്‍ച്ച് ഇരുപതിനകം www.pragatikerala.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 9645092331. 

 ഭാരതീയ പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആലുവയില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.