തൊഴില്‍ മികവ് വളര്‍ത്തി സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരങ്ങളേറെ

Sunday 18 March 2018 2:35 pm IST

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നൈപുണ്യ സംരംഭകത്വ വികസന വകുപ്പിന്റെ സ്‌കീമില്‍ നിന്നും ഓരോ സംസ്ഥാനങ്ങള്‍ക്കും തൊഴില്‍ വൈദഗ്ധ്യപരിശീലനം നല്‍കി സംരംഭങ്ങള്‍ സ്വന്തമായി തുടങ്ങുവാന്‍ അവസരങ്ങള്‍ ഉണ്ട്. ഈ അവസരം കേരളത്തിലെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ക്കും നല്‍കിയിട്ടുണ്ട്.

2017-2020 കാലഘട്ടത്തിലേക്ക് 71450 പേര്‍ക്ക്  പരിശീലനം നല്‍കി പ്രാപ്തരാക്കിയെടുക്കുവാന്‍ 110 കോടി രൂപയോളം അനുവദിച്ചു. ഇതില്‍ ആദ്യഗഡു 4.62 കോടി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിനു (കെഎഎസ്ഇ) 2017ല്‍ നല്‍കി. ഇന്ത്യക്കകത്തും പുറത്തുമായി തൊഴില്‍ നേടുന്നതിനുതകുന്ന പരിശീലനം നല്‍കുന്നതിനാണ് തുക അനുവദിച്ചത്. 

കൃഷിയുള്‍പ്പെടെ ഏകദേശം 17 വിഭാഗങ്ങളിലുള്ള മികവ് വളര്‍ത്തിയെടുത്ത് വിവിധ സംരംഭങ്ങളില്‍ ഉപയോഗപ്പെടുത്തുവാന്‍ മുന്നുവര്‍ഷക്കാലത്തേക്ക് ഈ തുക ഉപയോഗപ്പെടുത്തേണ്ടത്. ഭാരതീയ ജനതാ പാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ മാര്‍ച്ച് 25ന് ആലുവയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലധിഷ്ഠിത പദ്ധതികളെ കുറിച്ചും, ഈ പദ്ധതികള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നതിനെപ്പറ്റിയും സെമിനാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഫ്ബിഒഎ ഹാളില്‍ കണ്‍വന്‍ഷന്‍ (ഭാരതീയ-2018) രാവിലെ 9.30 മുതല്‍ 4.30 വരെയാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 20 നകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് :www.pragatikerala.com സന്ദീപ് (കോര്‍ഡിനേറ്റര്‍) (9645092331).

 സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണലുകളുടെ സാന്നിധ്യം അത്യാവശ്യം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.