കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ പ്രയോജനപ്പെടുത്തണം

Tuesday 20 March 2018 3:10 pm IST

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ നിരവധി സ്‌കീമുകള്‍ വര്‍ഷങ്ങളായി തുടരുന്നു. കേന്ദ്രം നേരിട്ടും സംസ്ഥാന സര്‍ക്കാരിലൂടെയും മറ്റു ചിലത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയോജിച്ച് ചെയ്യുന്നവയുമാണ്.

ആരോഗ്യം, കൃഷി, പാര്‍പ്പിടം, പെന്‍ഷന്‍, സാമൂഹ്യനീതി, സര്‍ക്കാര്‍ യോജന ഗ്രാമവികസനം, വൈദ്യുതീകരണം, മാതൃശുശ്രൂഷ, ശിശുസംരക്ഷണം, നഗരവികസനം, വിദ്യാഭ്യാസം, നദികള്‍, നൈപുണ്യ വികസനം, ഇന്‍ഷുറന്‍സ്, ഭക്ഷണം, ജീവന്‍രക്ഷാ മരുന്നുകള്‍,  പാചക ഗ്യാസ് തുടങ്ങിയ വിവിധമേഖലകളില്‍ പദ്ധതികള്‍ നടന്നുവരുന്നു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സുരക്ഷാ പദ്ധതികളും കേന്ദ്രസര്‍ക്കാരിനുണ്ട്. ബേട്ടി പഠാവോ ബേട്ടി ബചാവോ, വുമന്‍ ഹെല്‍പ് ലൈന്‍, വണ്‍ സ്റ്റോപ്പ് സെന്റര്‍, ഗ്രഹ് സ്‌കീം, ക്രഷ് സ്‌കീം, സഹയോഗ് യോജന, മഹിളാ ഈഹാത്, മഹിളാ പോലീസ് വോളന്റിയേഴ്‌സ്, വുമന്‍ എംപവര്‍മെന്റ് മുതലായ സ്‌കീമുകള്‍ കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗപ്പെടുത്താം.

ഈ സ്‌കീമുകളുടെ വ്യവസ്ഥകളും ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇതുവരെ കേരളത്തില്‍ കാര്യമായ രീതിയില്‍ നടന്നിട്ടില്ല. ഭാരതീയ ജനതാ പാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ (ഭാരതീയ-2018)ല്‍ ഈ സ്‌കീമുകളെപ്പറ്റി സെമിനാറുകള്‍ നടത്തുന്നു. മാര്‍ച്ച് 25 ന് ആലുവ എഫ്ബിഒഎ ഹാളില്‍ നടക്കുന്ന സെമിനാറുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 20നകം www.pragatikerala.com ല്‍ രജിസ്റ്റര്‍ ചെയ്യണം. (വിവരങ്ങള്‍ക്ക് സന്ദീപ് കോഡിനേറ്റര്‍-9645092331).

 കേന്ദ്രപദ്ധതികളില്‍ ഗ്രാമീണ മേഖലയുടെ വികസനങ്ങള്‍ക്ക് മുന്‍ഗണന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.