കൊച്ചിയിലെ ക്രിക്കറ്റ്: അതൃപ്തിയുമായി കേരള ബ്ലാസ്റ്റേഴ്സ്

Wednesday 21 March 2018 4:14 pm IST

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സിന് അതൃപ്തി. ക്രിക്കറ്റ് മൂലം ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയും ബ്ലാസ്റ്റേഴ്സ് പങ്കുവച്ചു. സ്റ്റേഡിയം ക്രിക്കറ്റിന് വിട്ടുകൊടുക്കുന്നതില്‍ ബ്ലാസ്റ്റേഴ്സിന് എതിര്‍പ്പില്ലെന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും ടീം അധികൃതര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ മാ‍സത്തില്‍ ഐ‌എസ്‌എല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ടീം പറയുന്നു. കൊച്ചിയില്‍ ഫുട്ബോളും ക്രിക്കറ്റും നടത്താമെന്ന് ജിസിഡിഎ വ്യക്തമാക്കിയതിന് പിന്നാലെയാണ് അതൃപ്തി അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത്. കെസിഎ, ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി ജിസിഡിഎ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ക്രിക്കറ്റ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയതായി വാര്‍ത്ത വന്നിരുന്നു.

ക്രിക്കറ്റിന് ശേഷം ഫുട്ബോളിനായി ടര്‍ഫ് സജ്ജമാക്കാനാകുമെന്ന് കെ‌സി‌എ അറിയിച്ചു.  

 

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താമെന്ന് ജി‌സിഡി‌എ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.