ചോര്‍ത്തലിനു പിന്നിലെ ബുദ്ധി

Wednesday 21 March 2018 5:16 pm IST

ലണ്ടന്‍: കോടിക്കണക്കിനാളുകളുടെ ഫേസ്‌ബുക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വിവരത്തിനൊപ്പം അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചില യുവരക്തങ്ങളുടെ ചരിത്രം കൂടി പുറത്താവുന്നു. 

ചോര്‍ത്തിലിനു പിന്നില്‍ പ്രവര്‍ത്തിച്ച കേംബ്രിജ് അനലിറ്റിക്ക എന്ന ബ്രിട്ടിഷ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വിലി എന്ന ചെറുപ്പക്കാരന്റെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം ലോകമറിഞ്ഞത്. എന്നാല്‍ ഫേസ്‌ബുക്കില്‍ കയറി വിവരങ്ങള്‍ ചോര്‍ത്താവുന്ന ആപ്ലിക്കേഷന്‍ തയാറാക്കിയത് മറ്റൊരു ചെറുപ്പക്കാരനാണ്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍ ജനിച്ച അലക്‌സാണ്ടര്‍ കോഗന്‍.

കേംബ്രിജ് സര്‍വകാലാശായില്‍ പഠിക്കുമ്പോഴാണ്  അനലിറ്റിക്കയില്‍ കോഗന്‍ ചേര്‍ന്നത്. പേഴ്‌സണാലിറ്റി ടെസ്റ്റ് ആപ്ലിക്കേഷനാണ് കോഗന്‍ തയാറാക്കിയത്. ഈ ആപ്ലിക്കേഷന്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. എന്നാല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയെന്നല്ലാതെ മറ്റൊന്നിനും താന്‍ ഉത്തരവാദിയല്ലെന്നാണ് കോഗന്‍ പറയുന്നത്. അനലിറ്റിക്കയും ഫേസ്ബുക്കും ചേര്‍ന്ന തന്നെ ബലിയാടാക്കുകയാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാം നിയമാനുസൃതമായാണ് നടക്കുന്നതെന്നാണ് താന്‍ കരുതിയത്, കോഗന്‍ പറയുന്നു.

എല്ലാം നിയമാനുസൃതം എന്നാണ് തന്നോടു പറഞ്ഞത്. മറ്റെന്തിലും കാര്യങ്ങള്‍ക്കായി അനലിറ്റിക്ക ഇത് ഉപയോഗിക്കുന്നത് തന്നോടു പറഞ്ഞിരുന്നില്ല, കോഗന്‍ ന്യായീകരിച്ചു. 

എന്നാല്‍ കോഗന്‍ അത്രയ്ക്കങ്ങ് നിരപാരാധിയല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനലിറ്റിക്കയുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനു ശേഷം ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന കമ്പനി രൂപീകരിച്ചു. ഈ കമ്പനിയുടെ പ്രതിനിധി എന്ന നിലയില്‍ ഫേസ്‌ബുക്കിനെ സമീപിച്ചു. പേഴ്‌സണാലിറ്റി ടെസ്റ്റ് ആപ്ലിക്കേഷനുമായി ഫേസ്‌ബുക്കിനെ സഹകരിപ്പിച്ചു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പണം നല്‍കിയിരുന്നു. ഉപയോഗിക്കുന്നവരുടെ ഫേസ്‌ബുക് സുഹൃത്തുക്കളുടെ അക്കൗണ്ടുകളില്‍ രഹസ്യങ്ങളും ചോര്‍ത്താവുന്ന തരത്തിലായിരുന്നു ആപ്ലിക്കേഷന്റെ ആസൂത്രണം. 

ഫേസ്‌ബുക് ഉപേക്ഷിക്കാന്‍ സമയമായി?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.