ചോര്‍ത്തിയ കമ്പനിയുടെ സിഇഒയെ പുറത്താക്കി

Wednesday 21 March 2018 5:24 pm IST
കേംബ്രിജ് അനലിറ്റിക്കയില്‍ ജോലി ചെയ്തിരുന്ന ക്രിസറ്റഫര്‍ വിലി എന്ന ഇരുപത്തെട്ടു വയസുകാരനാണ് ചേര്‍ത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സംഭവം എന്നതിനപ്പുറത്തേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഈ റിപ്പോര്‍ട്ട് വ്യാപിച്ചു.
"undefined"

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് അമേരിക്കക്കാരുടെ ഫേസ്‌ബുക്ക്  രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവം കൂടുതല്‍ ഗുരുതരമായ വിവാദങ്ങളിലേക്ക്. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്‌ബുക് രഹസ്യങ്ങള്‍ ചോര്‍ത്തിയ ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക എന്ന വമ്പന്‍ കമ്പനിയുടെ സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ പുറത്താക്കി. സംഭവത്തില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തിര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് നിക്‌സിനെ സസ്‌പെന്‍ഡ് ചെയ്തത്. 

ചോര്‍ത്തല്‍ സംഭവം ശരിവെക്കുന്ന അലക്‌സാണ്ടറിന്റെ സംഭാഷണം ചാനല്‍ ഫോര്‍ പുറത്തുവിട്ടതും കമ്പനിക്കു തിരിച്ചടിയായിരുന്നു. അന്വേഷണത്തോട് ഫലപ്രദമായി സഹകരിക്കുന്നതിനാണ് നിക്‌സിനെ മാറ്റി നിര്‍ത്തുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. ചീഫ് ഡാറ്റാ ഓഫീസര്‍ അലക്‌സാണ്ടര്‍ ടെയ്‌ലറിനെ താത്ക്കാലിക സിഇഒ ആയി നിമയിച്ചു. 

കേംബ്രിജ് അനലിറ്റിക്കയില്‍ ജോലി ചെയ്തിരുന്ന ക്രിസറ്റഫര്‍ വിലി എന്ന ഇരുപത്തെട്ടു വയസുകാരനാണ് ചേര്‍ത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സംഭവം എന്നതിനപ്പുറത്തേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഈ റിപ്പോര്‍ട്ട് വ്യാപിച്ചു. 

"undefined"
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബെര്‍ഗ് കൃത്യമായ വിശദീകരണം നല്‍കാനാവാതെ പതറുകയാണ്. അമേരിക്കക്കാരുടെ അക്കൗണ്ടുകളിലേക്ക് കയറാന്‍ ഫേസ്ബുക്കില്‍ നിന്ന് കേംബ്രിജ് അനലിറ്റിക്ക് സഹായം കിട്ടിയിരുന്നു എന്നാണ് സൂചന. കോടീശ്വരനായ റോബര്‍ട്ട് മെര്‍സെറാണ് കേംബ്രിജ് അനസില്റ്റിക്ക എന്ന വന്‍ ഐടി കമ്പനിക്കു വേണ്ടി മുതല്‍ മുടക്കുന്നത്. ബ്രിട്ടനിലെ ബ്രെക്‌സിറ്റ് അഭിപ്രായ സര്‍വേ പ്രചരണത്തിനും ഈ കമ്പനിയാണ് നേതൃത്വം നല്‍കിയത്. 

ചുരുങ്ങിയത് അഞ്ചു കോടി അമേരിക്കക്കാരുടെ ഫേസ്‌ബുക്ക് രഹസ്യങ്ങള്‍ പൂര്‍ണമായും ചോര്‍ത്തി. തെരഞ്ഞെടുപ്പുകാലത്ത് ട്രംപിന്റെ പ്രധാന ഉപദേശകനായിരുന്ന സ്റ്റീന്‍ ബന്നണ്‍ ആസൂത്രണം ചെയ്ത തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ചോര്‍ത്തല്‍. 

ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന പേരില്‍ ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗാമും വികസിപ്പിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തി ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിച്ചില്ല എന്ന നിലപാട് ആവര്‍ത്തിക്കുകയാണ അനലിറ്റിക്ക.

ചോര്‍ത്തലിനു പിന്നിലെ ബുദ്ധി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.