ജന്മഭൂമി ഗതാഗത കോൺക്ലേവ് ദല്‍ഹിയില്‍; ബ്രോഷര്‍ നിഥിന്‍ ഗഡ്ഗരി പ്രകാശനം ചെയ്തു

Wednesday 21 March 2018 5:34 pm IST
"undefined"

കേരളത്തിന്റെ ഗതാഗത വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ജന്മഭൂമി കോണ്‍ക്‌ളേവിന്റെ ബ്രോഷര്‍ കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരി പ്രകാശനം ചെയ്തു. കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, നന്ദന്‍ ഗോപാല മേനോന്‍, അഡ്വ ജോജോ ജോസ്,  പി ശ്രീകുമാര്‍, എസ് സന്ദിപ്  സമീപം

ന്യൂദല്‍ഹി: കേരളത്തിന്റെ ഗതാഗത വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ജന്മഭൂമി കോണ്‍ക്‌ളേവ് മെയ് അഞ്ചിന് ദല്‍ഹിയില്‍ നടക്കും. കേരളത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യത്തിന്റെ സമൂലമാറ്റം, സീ പ്‌ളെയിന്‍ ട്രാന്‍പോര്‍ട്ടേഷന്‍, ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഇ മൊബിലിറ്റി, ഗതാഗതവും വിനോദ സഞ്ചാരവും തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ പേപ്പര്‍ അവതരിപ്പിക്കും.

പരിപാടിയുടെ ബ്രോഷര്‍ കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരി പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയസമിയിയംഗം പി കെ കൃഷ്ണദാസ്, കോണ്‍ക്‌ളേവ് ചെയര്‍മാന്‍ നന്ദന്‍ ഗോപാല മേമോന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ ജോജോ ജോസ്, ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, ബ്യുറോ ചീഫ് എസ് സന്ദിപ് തുടങ്ങിയവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.