സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 24 ന്

Wednesday 21 March 2018 5:36 pm IST

 

ഇരിട്ടി: കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂള്‍ എണ്‍പത്തി അഞ്ചാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും 24 ന് നടക്കും. 

ഉച്ചക്ക് ശേഷം 2 മണിക്ക് പ്രീെ്രെപമറി വിഭാഗം കുട്ടികളുടെ കലാപരിപാടി, 3 മണിക്ക് കലാ  കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം, 4 മണിക്ക് എല്‍പി വിഭാഗം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും. 

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സായാഹ്നം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അദ്ധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിജയലക്ഷ്മി പാലക്കുഴ മുഖ്യഭാഷണം നടത്തും. സ്‌കൂളില്‍ നിന്നും പിരിഞ്ഞു പോകുന്ന പ്രഥമാദ്ധ്യാപകന്‍ ഇ.ലക്ഷ്മണന്‍, ചിത്രകലാദ്ധ്യാപകന്‍ സുരേഷ് സാബു, അദ്ധ്യാപിക എം.സി.വത്സല എന്നിവര്‍ക്ക് പിടിഎ വകയുള്ള ഉപഹാരം പിടിഎ പ്രസിഡന്റ് കെ.പി.അഷ്‌റഫ് സമര്‍പ്പിക്കും. സബ്ജില്ലാ കലാ കായിക പ്രതിഭകളെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.പി.ഉസ്മാനും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ കൗണ്‍സിലര്‍ പി.രഘുവും അനുമോദിക്കും. തുടര്‍ന്ന് യുപി വിഭാഗം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.