ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയ്ക്കു സമീപം ഹല്മത്പോരയില് പോലീസും സൈന്യവും ചേര്‍ന്ന് നാലു ഭീകരരെ കൊന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും രണ്ടു പോലീസുകാരും വീരമൃത്യു വരിച്ചു.
രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്നലെ പുലര്‍ച്ചെയാണ് അവസാനിച്ചത്. പോലീസിന്റെയും സൈനികരുടെയും സംയുക്ത പട്രോളിങ്ങിനെ ഭീകരര്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: