സാധാരണക്കാര്‍ക്കും സംരംഭകരാകാം

Thursday 22 March 2018 1:08 am IST

 

ആലപ്പുഴ: ആഗ്രഹമുണ്ടെങ്കില്‍ സാധരണക്കാര്‍ക്കും വ്യവസായ സംരംഭകരാകാം. വാണിജ്യവകുപ്പ് ഇടത്തരക്കാരില്‍ നിന്ന് വ്യവസായ സംരംഭകരെ കണ്ടെത്താന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. വിപണനം, മാനേജ്മെന്റ്, പ്രവൃത്തിപരിചയം, ഫീല്‍ഡ്തല സന്ദര്‍ശനം ഇവ ഉള്‍ക്കൊള്ളുന്ന ടെക്നോളജി മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രോഗ്രാം എന്ന പേരില്‍ പരിശീലന പരിപാടികള്‍  ആരംഭിച്ചുകഴിഞ്ഞു.

 ബിസിനസ് രംഗങ്ങളില്‍ ബിരുദമോ മറ്റ് ഉയര്‍ന്ന വിദ്യാഭ്യാസമോ ഇല്ലാതെ തന്നെ വ്യവസായമേഖലയില്‍ ശോഭിക്കാന്‍ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 പേര്‍ക്ക് വീതമാണ് വ്യവസായ വകുപ്പ് സൗജന്യ പരിശീലനം നല്‍കുന്നത്. 

 ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ വിദഗ്ധയായ കോട്ടയം സ്വദേശി ഗായത്രിയാണ് ആലപ്പുഴയില്‍ ഇരുപതു ദിവസത്തെ പരിശീലനം നല്‍കുന്നത്. കേരള ന്യൂറല്‍ പെയിന്റിംഗ്, ബഡ്ഷീറ്റ് ഡിസൈന്‍, ലിക്യുഡ് എംബ്രോയിഡറി, റിബണ്‍ എംബ്രോയിഡറി എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.