അപ്പര്‍ കുട്ടനാട് കേന്ദ്രസംഘം സന്ദര്‍ശിക്കും

Thursday 22 March 2018 1:10 am IST

 

ആലപ്പുഴ: അപ്പര്‍ കുട്ടനാട്ടിലെ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പാടശേഖരങ്ങളിലെ കൃഷിക്ക് ജലത്തിന്റെ ദൗര്‍ലഭ്യം നേരിടുന്നത് പരിശോധിക്കാനും ബണ്ട് റോഡുകള്‍ ബലപ്പെടുത്തുതിനെക്കുറിച്ച് പദ്ധതി തയ്യാറാക്കുന്നതിനുമായി കേന്ദ്ര ജല കമ്മിഷന്റെ ഉന്നതതല സംഘം ഈ മാസാവസാനം എത്തുംകേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍ എസ്. മസൂദ് ഹുസൈനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉതതല സംഘത്തെ അയയ്ക്കാന്‍ തീരുമാനമെടുത്തതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കോയമ്പത്തൂരിലെ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ റീജിയണല്‍ ഓഫീസില്‍ നിന്നുള്ള സംഘമായിരിക്കും പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.