സ്‌കൂളിലെ ലൈംഗിക പീഡനം: ഒമ്പതാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു

Thursday 22 March 2018 3:05 am IST
"undefined"

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയിലെ സ്‌കൂളില്‍ ലൈംഗികമായി പിഡിപ്പിപ്പെച്ചെന്ന് ആരോപിച്ച് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. കിഴക്കന്‍ ദല്‍ഹിയിലെ മയൂര്‍വിഹാറിലുള്ള സ്വകാര്യ സ്‌കൂൡലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. 

പെണ്‍കുട്ടി പഠിച്ചു കൊണ്ടിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും, പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിയിരുന്നു. ഇതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. ഇവര്‍ നല്‍കിയ പരാതിയില്‍ രണ്ടു ടീച്ചര്‍മാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 306, 506 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചെന്ന് നോയിഡ സ്‌റ്റേഷന്‍ ഓഫീസര്‍ അഖിലേഷ് ത്രിപാഠി അറിയിച്ചു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വകുപ്പില്‍ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. പ്രിന്‍സിപ്പാളിനെതിരെ അത്മഹത്യ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും പിതാവ് ആരോപിച്ചു. 

ടീച്ചര്‍മാര്‍ പരീക്ഷയില്‍ മനഃപൂര്‍വ്വം തോല്‍പ്പിക്കുമെന്നും, ടീച്ചര്‍മാര്‍ അനാവശ്യമായി സ്പര്‍ശിക്കുന്നെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. മാര്‍ച്ച് 16ന് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ സാമൂഹ്യ പാഠത്തിന് ഏഴ് മാര്‍ക്കും, സയന്‍സിന് രണ്ടു മാര്‍ക്കുമാണ് ലഭിച്ചത്. ടീച്ചര്‍മാര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് കുറ്റപ്പെടുത്തി. 

അതേസമയം പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. രക്ഷിതാക്കള്‍ ആരോപിക്കുന്ന സംഭവങ്ങളൊന്നും സ്‌കൂളില്‍ നടന്നിട്ടില്ലെന്നും പെണ്‍കുട്ടി പരിക്ഷയില്‍ തോറ്റിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. 

അതിനിടെ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈംഗിക പീഡനം, പോക്‌സോ എന്നീ വകുപ്പുകള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ നിര്‍പേന്ദര്‍ സിങ്ങിനെ പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കൃത്യവിലോപം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ത്രിപാഠി പറഞ്ഞു. പോലീസ് സ്‌കൂളിലെത്തി അധികൃതരുടെ മൊഴിയെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.