വനവാസി ക്ഷേമം സ്വീകരിച്ച നടപടി അറിയിക്കണം

Thursday 22 March 2018 3:40 am IST

കൊച്ചി: അട്ടപ്പാടി വനവാസി വികസന പദ്ധതിയുടെ നോഡല്‍ ഓഫീസറായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശുപാര്‍ശയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

അട്ടപ്പാടിയില്‍ വനവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പട്ടികജാതി - പട്ടിക വര്‍ഗ്ഗ വകുപ്പിലെ കെ. കൃഷ്ണകുമാറിനെ പ്രൊജക്ട് ഓഫീസറായി നിയമിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

അദ്ദേഹമാണോ നോഡല്‍ ഓഫീസറെന്ന് ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. അല്ലെന്നും നോഡല്‍ ഓഫീസര്‍ നിയമനത്തിനുള്ള നടപടിയെടുത്തെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. തുടര്‍ന്നാണ് നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.