പാലക്കാട്: ബിജെപി കോയമ്പത്തൂര്‍ ജില്ലാ അധ്യക്ഷന്‍ നന്ദകുമാറിന്റെ വീട്ടില്‍ പെട്രോള്‍ ബോംബെറിഞ്ഞു.ബോംബേറില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ ഭാഗികമായി കത്തി.ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കോയമ്പത്തൂരിലെ സിങ്കനെല്ലൂരിലാണ് നന്ദകുമാറിന്റെ വീട്. സംഭവം നടന്നത് പുലര്‍ച്ചെയായതിനാല്‍ അക്രമികളാരെന്ന് കണ്ടെത്താനായിട്ടില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.പോലീസെത്തി പരിശോധന നടത്തിയിട്ടുണ്ട്.
(ചിത്രത്തിന് കടപ്പാട്: ദിനമലര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: