ന്യുദല്‍ഹി: 102-ാം ജന്മദിനത്തില് ഉസ്താദ് ബിസ്മില്ലാ ഖാന് ഗൂഗിളിന്റെ ആദരം. പ്രത്യേക ഡൂഡില്‍ രൂപകല്‍പ്പന ചെയ്താണ് ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത ഷെഹനായി വാദകന്‍ ബിസ്മില്ലാ ഖാന് ഗൂഗിള്‍ ആദരവര്‍പ്പിച്ചത്. ചെന്നൈയിലെ വിജയ് ക്രിഷ് എന്ന കലാകാരനാണ് ഡൂഡില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഷെഹനായി വായിക്കുന്ന ബിസ്മില്ലാ ഖാന്റെ ഡൂഡിലാണ് ഇന്നലെ ലോകമെമ്പാടുമുള്ള വരെ ഗൂഗിളിലേക്ക് സ്വാഗതം ചെയ്തത്.
ഭാരതരത്നയടക്കം മൂന്ന് പരമോന്നത ബഹുമതികളും നേടിയ അദ്ദേഹം ഷെഹനായിയെ തന്റെ ഭാര്യ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഷെഹനായി വാദനത്തിലെ അദ്ദേഹത്തിന്റെ മികവാണ് ആ കലാരൂപത്തിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തതെന്നും ഗൂഗിളിന്റെ ഡൂഡില്‍ പേജ് പറഞ്ഞു. സംഗീതത്തിലൂടെ ലോകത്തെ ഒന്നിപ്പിക്കുവാനുള്ള തന്റെ സ്വപ്നം ബാക്കിയാക്കി 2006 ല്‍ വാരാണസിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: