ന്യൂദല്‍ഹി: പാക് ചാരസംഘന ഐഎസ്ഐ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ സിഖ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതായി ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റിയില്‍ വ്യക്തമാക്കി. കാനഡയിലും മറ്റ് വിദേശരാജ്യങ്ങളിലും താമസിക്കുന്ന സിഖ് വിഭാഗങ്ങള്‍ക്ക് തെറ്റായ ആശയപ്രചരണം നല്കുകവഴി ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ പ്രകോപിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍മീഡിയയുടെ ദുരുപയോഗം വഴി തീവവ്രാദഗ്രൂപ്പുകള് യുവാക്കളെ വഴിതെറ്റിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ഡോ. മുരളീമനോഹര്‍ ജോഷി നയിക്കുന്ന സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ വിഷയത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: