ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ദേശീയ സെമിനാര്‍ ഇന്ന് കണ്ണൂരില്‍

Thursday 22 March 2018 4:00 am IST
"undefined"

കണ്ണൂര്‍: ചുവപ്പ് ജിഹാദി ഭീകരതയ്‌ക്കെതിരെ ഭാരതീയ വിചാര കേന്ദ്രം ഇന്ന് കണ്ണൂരില്‍ 'ജാഗ്രത' ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ഉദ്ഘാടനം ചെയ്യും.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക മോണിക്ക അറോറ, പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി.എന്‍. സരസു, രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.

രാഷ്ട്രീയ അതിക്രമത്തിന്റെയും ജിഹാദി ഭീകരവാദത്തിന്റെയും താവളമെന്ന നിലയില്‍ ദേശീയതലത്തില്‍ കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ വിഷയത്തിന്റെ സാമൂഹ്യ രാഷ്ട്രീയ തലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഭാരതീയ വിചാര കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.