മീന്‍പിടുത്ത ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപറേഷന്‍ സജാദുമായി തീരദേശ പോലിസിറങ്ങി

Wednesday 21 March 2018 9:26 pm IST

 

തലശ്ശേരി: ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോവുന്ന ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപറേഷന്‍ സജാദുമായി തീരദേശ പോലീസ് പരിശോധനക്കിറങ്ങി. സുനാമി, ഓഖി തുടങ്ങിയ കടല്‍ക്ഷോഭ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ജി.പി.എസ്, ലൈഫ്ഗാര്‍ഡ്, രജിസ്‌ട്രേഷന്‍ രേഖകള്‍, ബയോമെടിക് സംവിധാനങ്ങള്‍, എന്നിവ നിയമാനുസരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഓപ്പറേഷന്‍ സജാദിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്താകെ ഇത്തരത്തിലുള്ള കടല്‍ പരിശോധന നടത്തിയിരുന്നു. തലശ്ശേരി മേഖലയില്‍ തലായി തീരദേശ പോലീസ് എടക്കാട്, ഏഴര, കീഴുന്ന, നടാല്‍ ഭാഗങ്ങളിലെ ഒട്ടുമിക്ക ബോട്ടുകളിലും സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി കണ്ടെത്തി. രേഖകളില്ലാത്ത ഏതാനും ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.