ആശുപത്രിയില്‍ 12 കാരന് മര്‍ദ്ദനം

Wednesday 21 March 2018 9:26 pm IST

 

തലശ്ശേരി: മിഷന്‍ ആശുപത്രിയിലെ ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചതിന് 12 കാരന് അജ്ഞാതരുടെ മര്‍ദ്ദനം. അഴീക്കല്‍ കോട്ടക്കുന്നുമ്മലിലെ സൗജറിന്റെ മകന്‍ ഹസന്‍ ഷാഗിയെയാണ് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ തലശ്ശേരി മിഷ്യന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അപസ്മാരം ഉള്‍പ്പെടെയുള്ള അസുഖങ്ങളുള്ള കുട്ടി ചികിത്സയ്‌ക്കെത്തിയതായിരുന്നു ആശുപത്രിയില്‍. ഇതിനിടെ ലിഫ്റ്റിന്റെ സമീപത്തെത്തി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചുവത്രെ. ഇതു കണ്ടതിനെ തുടര്‍ന്ന് സമീപത്തെ മുറിയില്‍ നിന്നുള്ള രണ്ടു പേര്‍ വന്ന് കുട്ടിയെ തലയ്ക്ക് മര്‍ദ്ദിക്കുകയായിരുന്നു. തല്‍ക്ഷണം ബോധമറ്റ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തല്ലിയവര്‍ സംഗതി വഷളാവുമെന്ന് അറിഞ്ഞതോടെ സ്ഥലം വിട്ടു. താടിയുള്ള ഒരാളും മറ്റൊരാളും ചേര്‍ന്നാണ് 12 കാരനെ മര്‍!ദ്ദിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചു. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.