അദ്ധ്യാപകരും പഠനസൗകര്യവുമില്ല; വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

Thursday 22 March 2018 2:00 am IST
ഗാന്ധിനഗര്‍: യോഗ്യതയുള്ള അദ്ധ്യാപകരും പഠനസൗകര്യങ്ങളും ഇല്ലെന്നാരോപിച്ച് എംജി യൂണിവേഴ്‌സിറ്റിയുടെ കീഴിലെ പുല്ലരിക്കുന്ന് കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍.

 

ഗാന്ധിനഗര്‍: യോഗ്യതയുള്ള അദ്ധ്യാപകരും പഠനസൗകര്യങ്ങളും ഇല്ലെന്നാരോപിച്ച് എംജി യൂണിവേഴ്‌സിറ്റിയുടെ കീഴിലെ പുല്ലരിക്കുന്ന് കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍.

മെഡിക്കല്‍ കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊഫഷനല്‍ അഡ്വാന്‍സ് സര്‍വ്വീസ് (സിവിഎഎസ്) ആസ്ഥാനത്തേയ്ക്കാണ്  വിദ്യാര്‍ത്ഥികള്‍ പ്രകടനമായി എത്തിയത്.

കഴിഞ്ഞ 24 വര്‍ഷമായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ധ്യാപകരെ പിരിച്ചുവിടുകയും യോഗ്യരായ അദ്ധ്യാപകരെ ഇതുവരെ നിയമിക്കുകയും ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ലാബറട്ടറി സൗകര്യവും ലഭ്യമല്ല. 50 ലക്ഷംരൂപ വിലയുള്ള ആധുനിക യന്ത്രസാമഗ്രികളും പ്രവര്‍ത്തിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബിടെക് പോളിമര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, സൈബര്‍ ഫോറന്‍സിക്, എംസിഎ എന്നീ കോഴ്‌സുകള്‍ക്കു പഠിക്കുന്ന 400ഓളം വിദ്യാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്.

വിദ്യാര്‍ത്ഥികളുടെ സമരം കാര്യങ്ങള്‍ മനസ്സിലാക്കാതെയും അനവസരത്തിലുമാണെന്ന് പുല്ലരിക്കുന്ന് കാമ്പസിലെ അദ്ധ്യാപകര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.