വികസന പദ്ധതികള്‍ക്ക് രൂപമായി ചങ്ങനാശ്ശേരിയും ടൂറിസം ഭൂപടത്തിലേക്ക്

Thursday 22 March 2018 2:00 am IST
ചങ്ങനാശ്ശേരി: നെല്‍പ്പാടങ്ങളും കനാലുകളും സംഗമിക്കുന്ന ചങ്ങനാശ്ശേരിയും ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക്. കായലോര ടൂറിസം കേന്ദ്രമായ ആലപ്പുഴയിലേക്കും ഹൈറേഞ്ചിലേക്കുമുള്ള കവാടമെന്ന നിലയില്‍ ചങ്ങനാശ്ശേരിക്ക് പ്രാധാന്യമുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഇത് തിരിച്ചറിഞ്ഞുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല.

 

 ചങ്ങനാശ്ശേരി: നെല്‍പ്പാടങ്ങളും കനാലുകളും  സംഗമിക്കുന്ന ചങ്ങനാശ്ശേരിയും ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക്. കായലോര ടൂറിസം കേന്ദ്രമായ ആലപ്പുഴയിലേക്കും ഹൈറേഞ്ചിലേക്കുമുള്ള കവാടമെന്ന നിലയില്‍ ചങ്ങനാശ്ശേരിക്ക് പ്രാധാന്യമുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഇത് തിരിച്ചറിഞ്ഞുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി കൊടൈക്കനാല്‍ -തേക്കടി- ആലപ്പുഴ ടൂറിസം ഹൈവേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍  കാണിച്ച പച്ചക്കൊടി ചങ്ങനാശ്ശേരിക്ക് വികസനകുതിപ്പാകും. 400 കോടി രൂപ ചെലവ് വരുന്ന പദ്ധതി കായലോര, മലയോര ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്നതാണ്. ഇതിന്റെ രൂപരേഖയായി .

നിലവിലുള്ള ബോട്ടു ജെട്ടിയെ മനയ്ക്കച്ചിറയിലുള്ള എസി കനാല്‍ ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനും പദ്ധതിയായി.ബോട്ട് ജെട്ടിയില്‍ നിന്നും കാവാലിക്കരവഴി എസി കനാലിലെത്തുന്ന ചന്തത്തോട് നവീകരിച്ചു കൊണ്ടാണ് ഇതു യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതു സാധ്യമായാല്‍ ചങ്ങനാശ്ശേരിയുടെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് ഒരു കുതിച്ചു ചാട്ടത്തിനുള്ള അവസരമാകും. 

ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയിലേക്ക് റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചും കടത്തു കടന്നും ബോട്ടിലും കുട്ടനാട്ടിലൂടെ യാത്ര ചെയ്ത കാലം മുതിര്‍ന്നവരുടെ ഓര്‍മ്മയിലുണ്ട്. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയ്ക്ക് നെല്‍പാടങ്ങള്‍ക്ക് നടുവിലൂടെയാണ് റോഡ് നിര്‍മ്മിച്ചത്.റോഡിനൊപ്പം സമാന്തരമായി ജലപാതയ്ക്കായി കനാലും നിര്‍മ്മിച്ചു. 

എന്നാല്‍ 20 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ പല പ്രദേശങ്ങളും കയ്യേറിയ നിലയിലാണ്. മനയ്ക്കച്ചിറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇടപെടലില്‍ ടൂറിസം ജെട്ടി സ്ഥാപിതമായിട്ടുണ്ട്. എന്നാല്‍ പോളയില്‍ കുരുങ്ങി വികസന പദ്ധതികള്‍ എങ്ങുമെത്തിയില്ല..മങ്കൊമ്പിലെത്തുമ്പോള്‍ കനാല്‍ റോഡ് നിര്‍മ്മാണത്തില്‍ മുറിഞ്ഞ നിലയിലാണ്.കനാലിന്റ പല പ്രദേശങ്ങളിലും ചെറിയപാലങ്ങള്‍ കുറുകെ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വള്ളങ്ങള്‍ക്കു പോലും കനാലിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്്. പാലങ്ങളുടെ ഉയരം കൂട്ടിയെങ്കില്‍ മാത്രമെ ഹൗസ് ബോട്ടുകള്‍ക്കും മറ്റും സഞ്ചരിക്കാന്‍ കഴിയൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.