'ഹൈന്ദവ ആചാരങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ ആക്രമിക്കുന്നു'

Thursday 22 March 2018 2:00 am IST
പനച്ചിക്കാട്: ഹൈന്ദവ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ കടന്നാക്രമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, കേരളത്തില്‍ അങ്ങോളമിങ്ങോളം ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു

 

പനച്ചിക്കാട്: ഹൈന്ദവ ക്ഷേത്രങ്ങളെയും  ആചാരങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ കടന്നാക്രമിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, കേരളത്തില്‍ അങ്ങോളമിങ്ങോളം ഇതേ നിലപാടാണ്  സ്വീകരിച്ചിരിക്കുന്നതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു.ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഭക്തജനങ്ങള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയുടെ എല്ലാ പിന്തുണയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ കുംഭകുട ഘോഷയാത്രയെ  ഫെയ്‌സ്ബുക്കില്‍ കൂടി അധിക്ഷേപിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള രണ്ടാംഘട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഭക്തജന കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വെള്ളൂത്തുരുത്തി ക്ഷേത്ര ദേവസ്വം സെക്രട്ടറി എം ജി സുരേഷ്‌കുമാര്‍ അദ്ധ്യക്ഷനായി. ഭക്തജന കൂട്ടായ്മ കണ്‍വീനര്‍ ബി ശ്യാംകുമാര്‍, അനീഷ് അമ്പലക്കരോട്ട്  തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.