കക്കൂസ് മാലിന്യം തള്ളി

Thursday 22 March 2018 2:00 am IST
വൈക്കം: നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ നഗരസഭ സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗപ്പെടുത്തുന്നു.

 

വൈക്കം: നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ നഗരസഭ സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗപ്പെടുത്തുന്നു. പലസ്ഥലങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സമീപവാസികള്‍ നല്ലരീതിയില്‍ ഉപയോഗിക്കുമ്പോള്‍ നഗരത്തിലുള്ള ചില വേസ്റ്റ് ബിന്നുകളിലാണ് കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ രാത്രികാലങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നത്. ഇന്നലെ തോട്ടുവക്കം ജങ്ഷനിലുള്ള വേസ്റ്റ് ബിന്നില്‍നിന്ന് ദുര്‍ഗന്ധം പരന്നപ്പോള്‍ നാട്ടുകാരും സമീപത്തുള്ള കച്ചവടക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് വേസ്റ്റ് ബിന്നില്‍ കക്കൂസ് മാലിന്യം നിറഞ്ഞുകിടക്കുന്നത് കണ്ടത്. സംഭവം കഴിഞ്ഞ് ഏറെ വൈകിയും ഇത് നീക്കം ചെയ്തിട്ടില്ല. പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തുവന്നു. അടിയന്തിരമായി മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വേസ്റ്റ് ബിന്നിനു സമീപം അവര്‍ പ്രതിഷേധ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.