ബ്രസീല്‍ ക്രൊയേഷ്യയുമായി സൗഹൃദ മത്സരം കളിക്കും

Thursday 22 March 2018 3:00 am IST

റിയോ ഡി ജനീറോ: റഷ്യയിലെ ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ ക്രൊയേഷ്യ, ഓസ്ട്രിയ ടീമുകളുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലാണ് ബ്രസീല്‍ -ക്രൊയേഷ്യ സൗഹൃദമത്സരം. ഏഴു ദിവസങ്ങള്‍ക്ക് ശേഷം വിയന്നയിലെ ഏണസ്റ്റ് ഹാപ്പല്‍ സ്‌റ്റേഡിയത്തില്‍ ബ്രസീല്‍ ഓസ്ട്രിയയുമായി ഏറ്റുമുട്ടും. മെയ് 28 മുതല്‍ ജൂണ്‍ എട്ടുവരെ ബ്രസീല്‍ ടീം ഇംഗ്ലണ്ടില്‍ പരിശീലനം നടത്തും. തുടര്‍ന്ന് സൗഹൃദ മത്സരത്തിനായി വിയന്നയിലേക്ക്ും അതിനുശേഷം ലോകപ്പിനായി റഷ്യയിലേക്കുംപോകും. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലാണ് ലോകകപ്പ് അരങ്ങേറുക.

അഞ്ചുതവണ ലോകകിരീടം ചൂടിയ ബ്രസീല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജൂണ്‍ 17 ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ലോകകപ്പിന് മുമ്പ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. കാലിലെ പരിക്കിന് ശസ്ത്രക്രീയയ്ക്ക് വിധേയനായ നെയ്മര്‍ സ്വന്തം വീട്ടില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.