പി എസ് ശ്രീധരൻപിള്ളയുടെ പുസ്തകം മോദി പ്രകാശനം ചെയ്തു

Thursday 22 March 2018 3:57 am IST
"undefined"

ന്യൂദല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള രചിച്ച ഡാര്‍ക്ക് ഡേയ്‌സ് ഓഫ് ഡമോക്രസി (ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് ദല്‍ഹി ഭദ്രാസനാധിപന്‍ ഗ്രിഗോറിയസ് മാര്‍ സ്‌റ്റെഫാനോസ് എപ്പിസ്‌ക്കോപ്പ പ്രധാനമന്ത്രിയില്‍ നിന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. 

അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ളയുടെ 101-ാമത് പുസ്തകം പ്രകാശനം ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകളായിരുന്നു അടിയന്തിരാവസ്ഥക്കാലമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വിദ്യാര്‍ത്ഥിയായിരിക്കെ അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്ത ശ്രീധരന്‍പിള്ളയുടെ അനുഭവങ്ങള്‍ പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, ഭാര്യ റീത്ത, അര്‍ജ്ജുന്‍ ശ്രീധര്‍, അരുണ്‍ കൃഷ്ണധര്‍, മുന്‍ കേന്ദ്രസഹമന്ത്രി പി.സി തോമസ്, പി.എസ് രാമചന്ദ്രന്‍, കെ.ജി വേണുഗോപാല്‍, ന്യൂനപക്ഷ മോര്‍ച്ച മുന്‍ വൈസ് ചെയര്‍മാന്‍ ജോണ്‍ ജോസഫ്, എന്‍. വേണുഗോപാല്‍, പ്രസന്നന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.