സുരേഷ്​ കീഴാറ്റൂരി​ന്റെ വീടിനു നേരെ കല്ലേറ്​

Thursday 22 March 2018 7:49 am IST
"undefined"

കീഴാറ്റൂര്‍: ബൈപ്പാസ്​ നിര്‍മാണത്തിനെതിരെ ശക്​തമായ സമരം തുടരുന്ന വയല്‍ക്കിളി സമരസമിതി നേതാവ്​ സുരേഷ്​ കീഴാറ്റൂരി​ന്റെ  വീടിനു നേരെ കല്ലേറ്​.ഇന്ന്​ പുലര്‍ച്ചെ 1.45ഒാടുകൂടിയാണ്​ സംഭവം. പുലര്‍ച്ചെ ബൈക്കിനെത്തിയ ചിലരാണ്​ കല്ലെറിഞ്ഞതെന്ന്​ പോലീസ്​ അറിയിച്ചു.

കല്ലേറില്‍ വീടി​ൻ്റെ മുകള്‍ നിലയിലെയും താഴെ നിലയിലെയും ജനല്‍ ചില്ലകള്‍ തകര്‍ന്നു. സുരേഷും കുടംബവും വിട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ്​ സംഭവം. കല്ലേറുണ്ടായ ഉടന്‍ സുരേഷ്​ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പോലീസ്​ സ്​ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. ആരാണ്​ സംഭവത്തിന്​ പുറകിലെന്ന്​ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ്​ അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.