മൃഗാശുപത്രിയുടെ നിര്‍മ്മാണത്തിനായി മേനകാ ഗാന്ധി ചിത്ര ശേഖരങ്ങൾ വിൽക്കുന്നു

Thursday 22 March 2018 8:19 am IST
"undefined"

ദല്‍ഹി: മൃഗാശുപത്രിയുടെ നിര്‍മ്മാണത്തിന് വേണ്ടി വര്‍ഷങ്ങളായി ശേഖരിച്ച അപൂര്‍വ്വ ചിതങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രമന്ത്രി മേനകാഗാന്ധി.  മധ്യപ്രദേശിലെ റായ്പുരിലാണ് മേനകയുടെ നേതൃത്വത്തിലുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് മൃഗാശുപത്രി നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് ശേഖരിച്ച 200 അപൂര്‍വ മൈക്ക പെയിന്റിങ്ങുകളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.

19ാം നൂറ്റാണ്ടില്‍ വരച്ച മിനിയേച്ചര്‍ പെയിന്റിങ്ങുകളാണ് വില്‍പ്പനയ്ക്കായി മാറ്റിവെച്ചത്. ആ കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണിവ. മേനകാഗാന്ധിയുടെ അശോകാ റോഡിലുള്ള വീട്ടില്‍വെച്ചാണ് പ്രദര്‍ശനം നടത്തുക. 35,000 മുതല്‍ 7.5 ലക്ഷം രൂപവരെയാണ് ചിത്രങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്.

പെയിന്റിങ്ങുകള്‍ വില്‍ക്കുന്നതില്‍ ഏറെ വിഷമമുണ്ടെങ്കിലും ഫണ്ട് ശേഖരണത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് മേനക പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.