സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റിനെതിരെ അന്വേഷണം

Thursday 22 March 2018 8:50 am IST
"undefined"

ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും കായിക താരം മേരികോമിന്‍റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനും കേരളത്തിലെ ഏഷ്യാനെറ്റ് ന്യൂ ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെ അന്വേഷണം.

വിദേശ പണം ഈ സ്ഥാപനങ്ങളിലേക്ക് അനധികൃതമായി എത്തുന്നു എന്നതാണ് കാരണം. ഇവ കൂടാതെ 42 സര്‍ക്കാര്‍ ഇതര സഹായ സംഘടനകളിലും അന്വേഷണം ഊര്‍ജിതമാക്കി. ഈ സ്ഥാപനങ്ങളൊക്കെ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതാണ് കേസ് എടുക്കാന്‍ കാരണമായത്.

വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ട് 32 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കി സ്ഥാപങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.