ന്യൂദല്‍ഹി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ പോലീസ് കേസെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതയില്‍ ഹര്‍ജി. അങ്കമാലി സ്വദേശി മാര്ട്ടിന് പയ്യപ്പള്ളില്‍ എന്നയാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ നിഷ്പക്ഷമായ വിചാരണ ഉറപ്പാക്കാന്‍ ക്രിസ്ത്യന്‍ സമുദായാംഗം അല്ലാത്ത ന്യായാധിപന് വിചാരണ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭൂമി ഇടപാടില്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയില്‍ ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
ഭൂമി ഇടപാടു വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് എഫ് ഐ ആര് റദ്ദാക്കാനും തുടര്‍ അന്വേഷണം സ്റ്റേ ചെയ്യാനും കഴിഞ്ഞ ആഴ്ച ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോഴത്തെ ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: