ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

Thursday 22 March 2018 11:40 am IST

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. കായികമന്ത്രിയുമായി കെ‌സി‌എ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതു സംബന്ധിച്ച അന്തിമതീരുമാനം ശനിയാഴ്ച ചേരുന്ന കെ‌സി‌എ ജനറല്‍ ബോഡിയോഗത്തില്‍ കൈക്കൊള്ളും.

മല്‍സരക്രമം നിശ്ചയിക്കാന്‍ കലൂര്‍ സ്റ്റേഡിയം ഉടമകളായ ജിസിഡിഎ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)ന്റെയും ഐഎസ്‌എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രതിനിധികളുടെ യോഗം നടക്കാനിരിക്കുന്നതിനിടെയാണ് തീരുമാനം.

ക്രിക്കറ്റിനായി കൊച്ചിയില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും കായിക മന്ത്രി അറിയിച്ചു. ഏകദിന മത്സരം കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഫുട്ബോള്‍ പ്രേമികളും കേരള ബ്ലാസ്റ്റേഴ്സും രംഗത്ത് വന്നിരുന്നു.  സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് പിച്ച്‌ നിര്‍മിക്കുന്നതിനായി ഫുട്ബോള്‍ മൈതാനം കുത്തിക്കുഴിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.