രാമക്ഷേത്ര നിര്‍മ്മാണം ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

Thursday 22 March 2018 12:24 pm IST
"undefined"

ഛത്തര്‍പൂര്‍ (മദ്ധ്യപ്രദേശ്) : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആഗ്രഹം മാത്രമല്ല, നമ്മുടെ ദൃഢനിശ്ചയമാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മദ്ധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ മൗസഹാനിയില്‍ മഹാരാജാ ഛത്രസാലിന്റെ 52 അടി ഉയരമുള്ള പ്രതിമ സ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. 

''അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആഗ്രഹം മാത്രമല്ല, ദൃഢനിശ്ചയം കൂടിയാണ്. ഇത്രകാലമായിട്ടും അത് നടപ്പിലായിട്ടില്ല. ഇപ്പോള്‍ ശരിയായ സമയമാണ്. മറ്റു കാര്യങ്ങള്‍ ചെറിയചെറിയ വിഷയങ്ങളാണ്. അത് നടന്നുകൊള്ളും. നടക്കുന്നു. രാമ വിഗ്രഹം അവിടെ സ്ഥാപിക്കപ്പെട്ടു. പ്രൗഢമായ രാമക്ഷേത്ര നിര്‍മ്മാണമാണ് നടക്കേണ്ടത്,'' അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണക്കാര്യത്തില്‍ ചര്‍ച്ചകളും സമവായങ്ങളും ഉണ്ടാക്കുന്നതില്‍നിന്ന് ചില സംഘടനകള്‍ വിട്ടു നില്‍ക്കുകയും കോടതി ഈ വിഷയത്തില്‍ ഭൂമി സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ പരിഹാരം വിധിക്കുകയും ചെയ്തിട്ടും ഒരുപക്ഷം ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുകയാണ്.

രാജ്യത്തിന്റെ സാംസ്‌കാരിക സ്മാരകങ്ങള്‍ സംരക്ഷിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യേണ്ടത് രാജ്യസ്‌നേഹികളുടെ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.