2019ലും ബിജെപി തന്നെ അധികാരത്തില്‍ വരും

Thursday 22 March 2018 12:29 pm IST
"undefined"

ന്യൂദല്‍ഹി : 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം തന്നെ അധികാരത്തില്‍ വരുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസന കാഴ്ച്ചപ്പാടോടെ മുന്നോട്ടുപോയ്‌കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളില്‍ സംഭവിച്ചതെന്തെന്ന് പാര്‍ട്ടി വിശദമായി പരിശോധിക്കും. ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് ആവശ്യത്തിനു സമയമുണ്ടെന്നും രാജ്യത്ത് ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ പാചകവാതക കണക്ഷനും സ്വച്ഛഭാരതവും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതും രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഗുണകരമായതും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൊഹ്രാബുദ്ദീന്‍ കേസില്‍ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വ്യക്തിഹത്യക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി എന്തൊക്കെ പറഞ്ഞാലും നിലവിലെ രാഷ്ട്രീയ സ്ഥിതി മാറാന്‍ പോകുന്നില്ല.  പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്നു തന്നെ മത്സരിക്കും. വീണ്ടും ഭരണത്തിലേറുകയും ചെയ്യും . ടിഡിപി മുന്നണി വിട്ടത് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് നിന്നാല്‍ ബിജെപിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.