ജോധ്പുർ: ഡോ. ഭീം റാവു അംബേദ്കറെ അപമാനിച്ച കുറ്റത്തിന് ക്രിക്കറ്റർ ഹാർദ്ദിക് പാണ്ഡ്യയ്ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം. അംബേദ്കറെ അപമാനിച്ച സംഭവത്തിൽ ഹാർദ്ദിക്കിനെതിരെ ജോധ്പുർ കോതിയിൽ രാഷ്ട്രീയ ഭീം സേന അംഗവും അഭിഭാഷകനുമായ ഡോ മേഘ്വാൾ പരാതി സമർപ്പിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന് നിർദ്ദേശം ലഭിച്ചത്.
എസ്സി-എസ്ടി നിയമത്തിനു കീഴിലാണ് പരാതി സമർപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഹാർദ്ദിക് അംബേദ്കറിനെ അപമാനിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഏത് അംബേദ്കർ? ഭരണഘടനയിൽ വിള്ളൽ വീഴത്തിയതോ അതോ സംവരണം എന്ന രോഗം രാജ്യത്ത് നടപ്പിലാക്കിയതോ.. എന്ന പരാമർശമാണ് ഹാർദ്ദിക് ട്വിറ്ററിൽ കുറിച്ചത്. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചതും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾ റൗണ്ടർ കളിക്കാരനാണ് ഹാർദ്ദിക് പാണ്ഡ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: