കേരളത്തിന്റെ ഡിജിറ്റല്‍ ഉച്ചകോടിയായ #ഫ്യൂച്ചര്‍ തുടങ്ങി

Thursday 22 March 2018 1:20 pm IST
"undefined"

കൊച്ചി: കേരളത്തിന്റെ ഡിജിറ്റല്‍ ഉച്ചകോടിയായ # ഫ്യൂച്ചര്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജന്‍ ഉദ്ഘാടനം ചെയ്തു. കേരളം അടിസ്ഥാന സൗകര്യ വികസനം ഡിജിറ്റല്‍ മേഖലയിലും ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡിജിറ്റല്‍ മേഖലയിലെ നിക്ഷേപത്തിന്റെ രംഗത്തും പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്ന് വിശദീകരിച്ചു.

കേരളത്തിന്റെ ഡിജിറ്റല്‍ പദ്ധതിയായ എംകേരളം എന്ന മൊബൈല്‍ ആപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 100 സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി ചെയ്യാവുന്നതാണ് ഇത്. കെഎഫ്ഐ, സംസ്ഥാന സര്‍ക്കാരിന്റെ വൈഫൈ പദ്ധതി എന്നിവയും അദ്ദേഹം തുടങ്ങി.

ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന ഐടി ഉന്നതാധികാര സമിതി ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍ ഹാഷ്ടാഗ് ഫ്യൂച്ചറിന്റെ ലക്ഷ്യം അവതരിപ്പിച്ചു. ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ സംസംസാരിച്ചു. ഐടി ഉന്നതാധികാര സമിതി അംഗവും ഐബിഎസ് സോഫ്റ്റവെയര്‍ സര്‍വീസ് സ്ഥാപക ചെയര്‍മാന്‍ വി.കെ. മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതാധികാരസമിതിയാണ് രണ്ടു ദിവസത്തെ ഉച്ചകോടി നടത്തുന്നത്.  ഡിജിറ്റല്‍-വൈജ്ഞാനിക മേഖലകളില്‍ സംസ്ഥാനത്തിന്റെ  ഭാവി പരിപാടികളാണ് ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ വിദഗ്ധരാണ് # ഫ്യൂച്ചറില്‍ പങ്കെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.