സൈനികരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് കേന്ദ്രം വഹിക്കും

Thursday 22 March 2018 2:52 pm IST
"undefined"

ന്യൂദല്‍ഹി: സേവനത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

നേരത്തെ ഇത്തരം കുട്ടികളുടെ, മാസം പതിനായിരം രൂപവരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു. ഈ പരിധി പൂര്‍ണ്ണമായും എടുത്തു കളഞ്ഞു. സായുധ സേനകളിലുള്ള വീരമൃത്യു വരിച്ചവരുടെ മക്കള്‍, ദൗത്യങ്ങള്‍ക്കിടെ കാണാതായ ഓഫീസര്‍ റാങ്കിനുതാഴെയുള്ളവരുടെ മക്കള്‍, ജോലിക്കിടെ മരിച്ചവര്‍, വികലാംഗരായവര്‍ തുടങ്ങിയവരുടെ മക്കള്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മിലിട്ടറി, സൈനിക് സ്‌കൂളുകള്‍ എന്നിവിടങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ്ണ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ്  ആനുകൂല്യം ലഭിക്കുകയെന്ന് പത്രക്കുറിപ്പില്‍ പ്രതിരോധമ്രന്താലയം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.