ലക്നൗ: യുപിയിലെ മുസാഫര്‍ നഗറില്‍ 2013ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട 131 കള്ളക്കേസുകള്‍ പിന്‍വലിക്കുന്നു. ബിജെപി എംപി സഞ്ജയ് ബല്യാന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആലോചന.
ഈ കേസുകളിലെല്ലാം ഹിന്ദുക്കളെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. 850 ലേറെ ഹിന്ദുക്കളാണ് ഇവയില്‍ പ്രതികള്‍. 131 കേസുകളും ഹിന്ദു സമുദായാംഗങ്ങള്‍ക്ക് എതിരെ മാത്രമുള്ളതാണ്. അഖിലേഷ് യാദവിന്റെ കാലത്താണ് മുസാഫര്‍നഗറില്‍ പ്രശ്നം ഉണ്ടായത്. കള്ളക്കേസില്‍ കുടുങ്ങിയവര്‍ക്ക് നീതി ലഭ്യമാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം.ബല്യാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: