പാഴ്‌സല്‍ ബോംബ് പൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്

Thursday 22 March 2018 3:11 pm IST
"undefined"

പൂനെ: കശ്മീരില്‍ നിന്ന് പലായനം  ചെയ്ത പണ്ഡിറ്റുകളുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ഹദ് എന്ന സംഘടനക്ക് ലഭിച്ച പാഴ്‌സല്‍ ബോംബ് പൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്. 

സ്ഥാപന മേധാവി സഞ്ജയ് നഹറിനു ലഭിച്ച പാഴ്‌സലില്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഐഇഡിയാണ് ഉണ്ടായിരുന്നത്. സന്നദ്ധ സംഘടനക്ക് ആരോ അയച്ച സംഭാവനയെന്ന് കരുതി ജോലിക്കാര്‍ പാക്കറ്റ് തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 150 പണ്ഡിറ്റ് കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.