കൊലപാതകം: തേജ് പ്രതാപിനെതിരായ കേസ് അവസാനിപ്പിച്ചു

Thursday 22 March 2018 3:26 pm IST

ന്യൂദല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ മകന്‍ തേജ് പ്രതാപിനെതിരായ കൊലക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്‍ കൊലക്കേസില്‍ തെളിവില്ലെന്നു കണ്ടാണ് തേജ് പ്രതാപിനെ വിട്ടയച്ചത്. തെളിവു ലഭിച്ചാല്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ രഞ്ജന്റെ ഭാര്യക്ക് കോടതി അനുമതി നല്‍കി.  

കേസിലെ പ്രതിയുമായി തേജ് പ്രതാപിനു ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി നേരത്തെ തേജ് പ്രതാപിനു നോട്ടീസ് അയച്ചിരുന്നു. പ്രതിക്കൊപ്പം നില്‍ക്കുന്ന തേജ് പ്രതാപിന്റെ ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.