ന്യൂദല്‍ഹി: ജർമൻ പ്രസിഡൻ്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈന്‍മയർ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്.
ജർമനിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഫ്രാങ്ക് വാള്ട്ടറിനോപ്പം നിരവധി നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ട്. അടുത്തുള്ള ദിവസങ്ങളില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ വാരണസിയും ചെന്നൈയും സന്ദര്‍ശിക്കും. കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: