20 ലക്ഷത്തിനുവരെ ഇനി ആദായ നികുതി വേണ്ട

Thursday 22 March 2018 4:51 pm IST
പുതിയ നിയമം വന്നതോടെ ഇനി 20 ലക്ഷം രൂപവരെയുള്ള ഗ്രാറ്റുവിറ്റിത്തുകയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ട. സേവനകാലാവധി കഴിഞ്ഞ് പിരിയുമ്പോള്‍ കിട്ടുന്ന സ്വന്തം സമ്പാദ്യമാണ് ഗ്രാറ്റുവിറ്റി. ഇതിന് വന്‍ തുക നികുതികൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. നിലവില്‍ ഇത് 10 ലക്ഷമാണ് ഇതിന്റെ പരിധി. ആ പരിധിയാണ് ഇരട്ടിപ്പിച്ചത്. തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ അവതരിപ്പിച്ച ബില്‍ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്
"undefined"

ന്യൂദല്‍ഹി: ജീവനക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യമായ ഗ്രാറ്റുവിറ്റിത്തുകയില്‍ 20 ലക്ഷം രൂപയ്ക്ക് വരെ ഇനി നികുതി കൊടുക്കേണ്ട. ഇതിനുള്ള ബില്‍ രാജ്യസഭയും പാസാക്കിയതോടെ നിയമമായി. ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും. ഇീ ഗ്രാറ്റുവിറ്റി ബില്ലിന് കഴിഞ്ഞാഴ്ച ലോക്സഭ അംഗീകാരം നല്‍കിയിരുന്നു. 

പുതിയ നിയമം വന്നതോടെ ഇനി 20 ലക്ഷം രൂപവരെയുള്ള ഗ്രാറ്റുവിറ്റിത്തുകയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ട. സേവനകാലാവധി കഴിഞ്ഞ് പിരിയുമ്പോള്‍ കിട്ടുന്ന സ്വന്തം സമ്പാദ്യമാണ് ഗ്രാറ്റുവിറ്റി. ഇതിന് വന്‍ തുക നികുതികൊടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. നിലവില്‍ ഇത് 10 ലക്ഷമാണ് ഇതിന്റെ പരിധി. ആ പരിധിയാണ് ഇരട്ടിപ്പിച്ചത്. തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ അവതരിപ്പിച്ച ബില്‍ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയതോടെ ജീവനക്കാരുടെ ശമ്പളവും ഗ്രാറ്റുവിറ്റിയും കാര്യമായി കൂടി. അതോടെ ആദായനികുതിപരിധിക്കുള്ളില്‍ വന്നു. ഈ നിയമം വന്നതോടെ നികുതിയൊഴിവായി. 

ജീവനക്കാര്‍ക്കുള്ള പ്രസവാവധി ആറു മാസമായി വര്‍ദ്ധിപ്പിക്കാനുള്ള വ്യവസ്ഥയും ഈ ബില്ലിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.