മഹാഭാരതത്തില്‍ ആമിര്‍ കൃഷ്ണനോ?​

Thursday 22 March 2018 4:53 pm IST
"undefined"

ഇന്ത്യയിലെ തന്നെ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതം സിനിമയാവുന്നു. ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും വ്യവസായിയുമായ മുകേഷ് അംബാനിയാണ്  നിര്‍മിക്കുന്നത്.ചിത്രത്തിന്‍റെ സംവിധാനവും ആമിര്‍ തന്നെ. 

അതേസമയം, സിനിമയില്‍ ഏത് വേഷത്തിലായിരിക്കും ആമിര്‍ ഖാന്‍ എന്നുള്ളതിന് സ്ഥിരീകരണണില്ല. ഒരു പ്രധാന കഥാപാത്രത്തെ ആമിര്‍ തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം.നേരത്തെ ഈ സിനിമയില്‍ കൃഷ്ണനായി എത്തുമെന്ന് ആമിര്‍ ഖാന്‍ തന്റെ ജന്മദിനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തന്‍റെ സ്വപ്നമാണ് മഹാഭാരതം പോലെയുള്ള ഒരു സിനിമയും കൃഷ്ണനായുള്ള കഥാപാത്രവും  എന്നാല്‍ ഇതിനായി ദീര്‍ഘനാളത്തെ പരിശ്രമം ആവശ്യമാണെന്ന് ആമിര്‍ പറഞ്ഞിരുന്നു. മറ്റ് കഥാപാത്രങ്ങളായി ബോളിവുഡിലെ പ്രമുഖര്‍ തന്നെ എത്തുമെന്നാണ് അറിയുന്നത്.

 നിലവില്‍ തഗ്‌സ് ഒഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയിലാണ് ആമിര്‍ അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫാത്തിമ സന, കത്രീന കെയ്ഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കിലാണ് ആമിര്‍ എത്തുന്നത്. ഇതിന് ശേഷം മാത്രമെ പുതിയ പ്രോജക്ടിനെ കുറിച്ച് ആമിര്‍ ചിന്തിക്കുകയുള്ളൂ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.