കണ്ണൂര്‍: കര്‍ഷകസമരത്തെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിനെ കണ്ടുപഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ കണ്ണൂരില്‍ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയില്‍ കര്‍ഷക അനുകൂല നിലപാടെടുക്കുന്ന സിപിഎം പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ കര്‍ഷക സമരത്തിന് നേതൃത്വം കൊടുക്കുന്നവരെപ്പോലും അക്രമിച്ച് ഇല്ലാതാക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: