മറ്റിടങ്ങളിലും അനലിറ്റിക്ക ഇടപെട്ടു

Thursday 22 March 2018 6:23 pm IST
നൈജീരിയ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് എന്നിവിടങ്ങളിലെ തെരഞ്ഞടുപ്പുകളില്‍ ഭരണത്തിലിരുന്നവര്‍ക്കു വേണ്ടിയോ പ്രതിപക്ഷത്തിനു വേണ്ടിയോ അനലിറ്റിക്ക പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്.
"undefined"

ണ്ടന്‍: അമേരിക്കയില്‍ മാത്രമല്ല, കൂടുതല്‍ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പു പ്രചരണങ്ങളിലും ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക ഇടപെട്ടിരുന്നതിനു തെളിവുകള്‍ പുറത്ത്. നൈജീരിയ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് എന്നിവിടങ്ങളിലെ തെരഞ്ഞടുപ്പുകളില്‍ ഭരണത്തിലിരുന്നവര്‍ക്കു വേണ്ടിയോ പ്രതിപക്ഷത്തിനു വേണ്ടിയോ അനലിറ്റിക്ക പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. 

വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ ഇ-മെയിലുകള്‍ അടക്കമുള്ളവ ഹാക് ചെയ്ത് അനലിറ്റിക്കയ്ക്കു ലഭിച്ചിരുന്നതായി കമ്പനിയിലെ ചില മുന്‍ ജീവനക്കാരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇസ്രയേലില്‍ നിന്നുള്ള ചില ഹാക്കര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് അനലിറ്റിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.