ന്യൂദല്‍ഹി: വ്യോമസേനയില്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്ന, സേനയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റിനെതിരെ കേസ് എടുത്തു. തങ്ങള്‍ സേനയില്‍ ജോലി വാങ്ങി നല്കുമെന്നു പറയുന്ന സൈറ്റില്‍ അപേക്ഷാ ഫോം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉദ്യോഗാര്‍ഥികളാണ് വിവരം സേനയെ അറിയിച്ചത്. ഉടന്‍ തന്നെ സേന കേസ് എടുത്ത് സൈബര്‍ സെല്ലിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: