കൊളംബോ: പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ധനകാര്യം കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത, മുസ്ലിം വിരുദ്ധ അക്രമം തടയുന്നതില്‍ വരുത്തിയ വീഴ്ച തുടങ്ങിയ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം കൊണ്ടുവന്നത്.
55 പേര് ഒപ്പിട്ട പ്രമേയം സ്പീക്കര്‍ കാരു ജയസൂര്യയ്ക്ക് സമര്‍പ്പിച്ചു. പ്രതിപക്ഷത്തെ 51 അംഗങ്ങളും പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലെ നാലംഗങ്ങളുമാണ് പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: