പാര്‍ലമെന്റ് സ്തംഭിച്ചിട്ട് 13 ദിവസം

Thursday 22 March 2018 4:38 pm IST
"undefined"

ന്യൂദല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദത്തിലെ പതിമൂന്നാമത് ദിനവും പാര്‍ലമെന്റിലെ ഇരുസഭകളും പൂര്‍ണ്ണമായും സ്തംഭിച്ചു. രാജ്യസഭയില്‍ ഗ്രാറ്റുവിറ്റി നിയമഭേദഗതി മാത്രമാണ് പൂര്‍ത്തിയായത്. സഭയില്‍ ബഹളമുണ്ടാക്കുന്നത് നാട്ടുകാര്‍ കാണാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ സഭ പിരിയുന്നതായി രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു വ്യക്തമാക്കി. 

പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും സഭ നടന്നാലേ ചര്‍ച്ച നടക്കൂ എന്നും പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധ പരിപാടികള്‍ തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ടിഡിപി, എഐഎഡിഎംകെ അംഗങ്ങളാണ് ഇരുസഭകളിലും പ്രതിഷേധിക്കുന്നത്. 

തുടര്‍ച്ചയായ സഭാസ്തംഭനത്തില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന നിലപാട് കോണ്‍ഗ്രസ് ഇന്നലെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയില്‍ നടക്കേണ്ടത് ചര്‍ച്ച ആണെന്നും ഏതു വിഷയം വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കേന്ദ്രസര്‍ക്കാരും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.