ഷമിയെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു

Thursday 22 March 2018 7:44 pm IST
ഇതോടെ, അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലും കളിക്കാന്‍ ഷമിക്കു വഴി തെളിഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് ഇക്കുറി ഷമിയെ സ്വന്തമാക്കിയത്. ബിസിസിഐ വാര്‍ഷിക കരാര്‍ തടഞ്ഞുവച്ചതോടെ ഷമിയുടെ ഐപിഎല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റിരുന്നു.
"undefined"

മുംബൈ: കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ മുഹമ്മദ് ഷമിക്ക് ആശ്വാസവുമായി ബിസിസിഐ. ഒത്തുകളി ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നു തടഞ്ഞുവച്ച വാര്‍ഷിക കരാറില്‍ ഷമിയെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു. വര്‍ഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ, അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലും കളിക്കാന്‍ ഷമിക്കു വഴി തെളിഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് ഇക്കുറി ഷമിയെ സ്വന്തമാക്കിയത്. ബിസിസിഐ വാര്‍ഷിക കരാര്‍ തടഞ്ഞുവച്ചതോടെ ഷമിയുടെ ഐപിഎല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍, ഷമിയെ കുറ്റവിമുക്തനാക്കി കരാറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ താരത്തിനു മുന്നില്‍ ഐപിഎല്‍ വാതിലും തുറക്കും.

നേരത്തെ, മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് കേസെടുത്തിരുന്നു. ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ കരാര്‍ ബിസിസിഐ തടഞ്ഞുവച്ചത്.

ഭാര്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഷമിക്കെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹി മുന്‍ പൊലീസ് കമ്മിഷണര്‍ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി നിയോഗിച്ച ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ നീരജ് കുമാര്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ പുതുക്കാനുള്ള തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.