എക്‌സാം വാരിയേഴ്‌സ് വന്നു; പരീക്ഷാ സമ്മര്‍ദ്ദം മറികടന്നു പ്രധാനമന്ത്രിക്ക് നന്ദി

Thursday 22 March 2018 3:48 pm IST
ഒരു കത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടേതാണ്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ: താങ്കളെഴുതിയ എക്‌സാം വാരിയേഴ്‌സ് പുസ്തകം വായിച്ചു. പുസ്തകം വായിച്ചതിലൂടെ എനിക്ക് മാറ്റങ്ങളുണ്ടായി. ഞാനിന്ന് ഉന്‍മേഷവാനും സമ്മര്‍ദ്ദമില്ലാത്ത അവസ്ഥയിലുമാണ്. ഒരു നെഗറ്റീവ് ചിന്തകളും എന്റെ മനസിലിപ്പോഴില്ല. നന്ദി.
"undefined"

ന്യൂദല്‍ഹി: പരീക്ഷാ സമ്മര്‍ദ്ദം മറികടക്കാന്‍ എക്‌സാം വാരിയേഴ്‌സ് സഹായിച്ചതില്‍ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദ്യാര്‍ത്ഥികളുടെ കത്ത്. അനഘ, ജയേഷ് എന്നീ വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രണ്ട് കത്തുകളും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തൂ. കൂടാതെ പോസ്റ്റിനു താഴെ തന്റെ സന്തോഷം അറിയിച്ചുള്ള കുറിപ്പുമുണ്ട്.

ഒരു കത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടേതാണ്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ: താങ്കളെഴുതിയ എക്‌സാം വാരിയേഴ്‌സ് പുസ്തകം വായിച്ചു. പുസ്തകം വായിച്ചതിലൂടെ എനിക്ക് മാറ്റങ്ങളുണ്ടായി. ഞാനിന്ന് ഉന്‍മേഷവാനും സമ്മര്‍ദ്ദമില്ലാത്ത അവസ്ഥയിലുമാണ്. ഒരു നെഗറ്റീവ് ചിന്തകളും എന്റെ മനസിലിപ്പോഴില്ല. നന്ദി.

മറ്റൊന്നില്‍ പ്രധാനമന്ത്രി ഇത്തരമൊരു പുസ്തകം എഴുതുമെന്ന് താന്‍ കരുതിയിട്ടേയില്ലെന്നും പറയുന്നു. 

ഈ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് പ്രധാനമന്ത്രി പരീക്ഷാ സമ്മര്‍ദ്ദം മറികടക്കുന്നതിനായി കുട്ടികള്‍ക്കു വേണ്ടി രചിച്ച എക്‌സാം വാരിയേഴ്‌സ് പുറത്തിറങ്ങുന്നത്. പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മന്‍ കി ബാത്ത് വിജയമായതിനെ തുടര്‍ന്നാണ് പുസ്‌കതമെഴുതാന്‍ തീരുമാനിച്ചത്. 2015, 2016, 2017 കാലയളവുകളില്‍ രാജ്യത്തെ എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കുമായി മന്‍ കി ബാത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.