വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തികൊന്നു

Thursday 22 March 2018 7:57 pm IST
ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതത്തോടെയയായിരുന്നില്ല വിവാഹം. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
"undefined"

മലപ്പുറം: വിവാഹത്തലേന്ന് 22 കാരിയെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിരയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്.

ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതത്തോടെയയായിരുന്നില്ല വിവാഹം. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജന്‍ മകളെ കുത്തിക്കൊല്ലുകയായിരുന്നു. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.