അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു നേരെ ഉണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്നു. ഇരട്ടക്കുളങ്ങരയില്‍ നിന്നും ആലപ്പുഴക്കു പോയ ഫിര്‍ദൗസ് എന്ന ബസ്സിന്റെ പിന്‍ഭാഗത്തെ ചില്ലാണ് തകര്‍ന്നത്. ഇന്നലെ ഉച്ചക്ക് 12ന് കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന്റെ വടക്കുഭാഗത്തായിരുന്നു സംഭവം. കല്ലെറിഞ്ഞ ചിലര്‍ കാപ്പിത്തോടിന്റെ സമീപത്തുകൂടി ഓടിപ്പോകുന്നത് കണ്ടെന്ന് ബസ്സ് ജീവനക്കാര്‍ പോലീസിനോടു പറഞ്ഞു. അമ്പലപ്പുഴ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: